X
    Categories: indiaNews

ബിഹാറില്‍ ഗംഗാ നദിയില്‍ ബോട്ടപകടം; കാണാതായവര്‍ക്കായി നാട്ടുകാരും പോലീസും തിരച്ചില്‍ തുടരുന്നു

ബിഹാറില്‍ ഗംഗാ നദിയിലുണ്ടായ ബോട്ടപകടത്തില്‍ 7 പേരെ കാണാനില്ല. പട്‌നയിലെ മനേര്‍ മഹാവീര്‍ തോല ഗംഗ നദിയിലാണ് ബോട്ടപകടമുണ്ടായത്. അപകടസമയത്ത് ബോട്ടില്‍ 15 യാത്രക്കാരുണ്ടായിരുന്നെന്നും ഇതില്‍ 7 പേരെ കാണാതായിട്ടുണ്ടെന്നുമാണ് വിവരം. അപകട വിവരമറിഞ്ഞ് ലോക്കല്‍ പോലീസ് സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ പോലീസ് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

webdesk13: