X
    Categories: Auto

താരമായി ബിഎംഡബ്ല്യു എം340ഐ; വിപണിയിലെത്തും മുമ്പ് ജൂണ്‍ വരെയുള്ളത് വിറ്റു തീര്‍ന്നു!

ബിഎംഡബ്ല്യു ത്രീ സീരിസിന്റെ പെര്‍ഫോമന്‍സ് പതിപ്പ് എം340ഐ വിപണിയില്‍. കരുത്തുള്ള 6 സിലിണ്ടര്‍ എം പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 62.90 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. എന്നാല്‍ വില പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ മികച്ച ബുക്കിങ്ങാണ് ലഭിച്ചതെന്നും 2021 ജൂണ്‍ വരെ നിര്‍മിക്കാനുള്ള വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ വിറ്റു തീര്‍ന്നുവെന്നും കമ്പനി പറയുന്നു.

ബിഎംഡബ്ല്യു ഇന്ത്യയില്‍ നിര്‍മിക്കുന്ന ഏറ്റവും വേഗമുള്ള കാര്‍ എന്ന ലേബലില്‍ എത്തുന്ന എം 340ഐക്ക് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 4.4 സെക്കന്റുകള്‍ മാത്രം മതി. ബിഎംഡബ്ല്യുവിന്റെ ഹൈ പെര്‍ഫോമന്‍സ് ബാഡ്ജായ എമ്മില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വാഹനമാണ് എം340ഐ എക്‌സ്‌ഡ്രൈവ്.

കറുപ്പ് ഫിനിഷുള്ള കിഡ്‌നി ഗ്രില്‍, എം റിയര്‍ സ്‌പോയിലര്‍, എം ലൈറ്റ് അലോയ് വീലുകള്‍ എന്നിവ വാഹനത്തിലുണ്ട്. എല്‍ഇഡി ലൈറ്റിങ്, 18 ഇഞ്ച് അലോയ് വീല്‍, മൂന്നു മേഖലകളായി തിരിച്ച ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍, മഴ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വൈപ്പര്‍, ഓട്ടോ ഹെഡ്‌ലാംപ്, സണ്‍റൂഫ്, ഡ്രൈവര്‍ സീറ്റിനു മെമ്മറി ഫംക്ഷന്‍ സഹിതം പവേഡ് മുന്‍ സീറ്റുകള്‍ തുടങ്ങിയവയൊക്കെയായാണ് എം340ഐയുടെ വരവ്.

 

Test User: