X
    Categories: keralaNews

”മന്ത്രി വീണ ജോർജിന്റെ പ്രസ്താവന തെറ്റായിപ്പോയി എന്ന് ഞാൻ വിശ്വസിക്കുന്നില്ല”!

മന്ത്രി വീണ ജോര്‍ജ് ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്ക് പരിചയക്കുറവുണ്ടെന്ന് പറഞ്ഞതിനെ വിമര്‍ശിച്ച് പ്രമുഖ ദലിത് ആക്ടിവിസ്റ്റ് മൃദുലദേവി. അവരുടെ ഫെയ്‌സ്ബുക് പോസ്റ്റ്:
”മന്ത്രി വീണ ജോർജിന്റെ പ്രസ്താവന തെറ്റായിപ്പോയി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. താൻ പറഞ്ഞതിൽ തെറ്റില്ല എന്നവരും വിശ്വസിക്കുന്നു ഇടതുപക്ഷം എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് വീണ ജോർജ് എന്ന വ്യക്തിയെ മന്ത്രി പദത്തിൽ എത്തിച്ചത്. അധികാര കസേര പോകാതിരിക്കുവാനുള്ള തുറുപ്പു ചീട്ടായി അവരെ ഉപയോഗിക്കുകയാണ് പാർട്ടി ചെയ്തത്. വീണ ജോർജിനേക്കാൾ കഴിവുള്ള പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നിട്ടും അവർ തിരഞ്ഞെടുക്കപ്പെടുവാൻ കാരണമായത് അവർ ജനിച്ച സമുദായത്തിലെ ആളുകളുടെ വോട്ടു പ്രതീക്ഷിച്ചാണ്.മേടയിലച്ചന്മാരെ കയ്യിലെടുക്കുവാനും, ക്രിസ്ത്യൻ വോട്ട് പോകാതിരിക്കുവാനും കണ്ടെത്തിയ ആ ജനപ്രതിനിധി സ്നേഹോഷ്മളതയുടെ സ്ത്രീവാദം പറയണമെന്ന് ജനം ശഠിക്കരുത്.. മറ്റേതൊക്കെ രംഗത്ത് അവർ പ്രാഗത്ഭ്യം കൈവരിച്ചിട്ടുണ്ടെങ്കിലും സ്ത്രീവാദം രാഷ്ട്രീയശരികളോടെ സംസാരിക്കാൻ മറ്റൊരു പാടവം വേണം. വിദേശ രാജ്യങ്ങളിലെ സ്ത്രീ പ്രതിനിധികൾ ദുരന്തമുഖങ്ങളിൽ സംസാരിക്കുന്ന വീഡിയോകൾ നോക്കുക. കൃത്യമായ ഫെമിനിസ്റ്റ് ചിന്താധാരകൾ ഉള്ള ആ ജനപ്രതിനിധികൾ അവസരത്തിനൊത്തുയരും. പാർട്ടിക്ക് കസേര ഉറപ്പിക്കുവാൻ മണ്ഡലത്തിലെ ജനങ്ങളുടെ ജാതി നോക്കി നിർത്തി വിജയിപ്പിച്ച ജനപ്രതിനിധിയോട് വൈകാരിക ശരികൾ, രാഷ്ട്രീയ ശരികൾ ഇവയെല്ലാം ശരിയാക്കണമെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങണ്ടെ പാർട്ടി ക്കുഞ്ഞോള് എന്ത്‌ പറഞ്ഞാലും ഞങ്ങൾ കൾച്ചറൽ കുഞ്ഞോൾ അതൊക്കെ വെളുപ്പിച്ചെടുക്കും എന്ന പതിവ് നയവുമായി സഖാസാംസ്‌കാരികർ രംഗത്ത് വന്നിട്ടുണ്ട്.. മരണത്തിന് എക്സ്പീരിയൻസുമായി ടൈ അപ് ഇല്ല എന്ന് മന്ത്രിയോട് പറയാൻ അവർക്കു സൗകര്യമില്ല എന്നുള്ളത് നമ്മൾ തിരിച്ചറിയണം.. രാജാവിന്റെ ഉടുമുണ്ട് ചിത്രത്തുന്നൽ പിടിപ്പിച്ചതാണെന്ന് ഒരുളുപ്പുമില്ലാതെ നമ്മൾ ഏറ്റു പറയണം.. സംഭവം ക്ലിയർ!!!
പ്രത്യേക അറിയിപ്പ് ::മൃദുല മാപ്പ് പറയില്ല!”
-മൃദുലദേവി.

Chandrika Web: