ബ്ലൂ വെയില്‍ ഗെയിം കളിച്ച് പശ്ചിം ബംഗാളില്‍ 10ാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു. എന്നാല്‍ ഡെറാഡൂണില്‍ മരണത്തിന്റെ വക്കില്‍ എത്തി നില്‍ക്കുന്ന അഞ്ചാം ക്ലാസുകാരനെ അധ്യാപകരുടെ ഇടപെടല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തി.
പശ്ചിമ ബംഗാളില്‍ അങ്കന്‍ ഡേ എന്ന കുട്ടിയാണ് ഗെയിം കളിച്ച് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. സ്‌കൂളില്‍ നിന്നു തിരിച്ചു വന്ന ശേഷം കമ്പ്യൂട്ടറില്‍ കളിക്കുകയായിരുന്നു അങ്കന്‍. ഊണു കഴിക്കാന്‍ അമ്മ വിളിച്ചപ്പോള്‍ ഊണിനു മുമ്പ് തനിക്കു കുളിക്കമമെന്നാവശ്യപ്പെട്ടു. എന്നാല്‍ ഏറെ സമയമായിട്ടും പുറത്തിറങ്ങാതെ വന്നപ്പോള്‍ വാതില്‍ പൊളിച്ചു അകത്തേക്കു കയറിയപ്പോഴേക്കും അങ്കന്‍ മരിച്ചിരുന്നു. ഒരു പ്ലാസ്റ്റിക് ബാഗുകൊണ്ട് തല പൊതിഞ്ഞ് നൈലോണ്‍ കയര്‍ കഴുത്തില്‍ മുറുക്കി കെട്ടിയിരുന്നു. ശ്വാസം മുട്ടിയാണ് അങ്കന്‍ മരിച്ചത്. കുഴഞ്ഞു വീണു കിടന്ന അങ്കനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരംമം സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം ഡെറാഡൂണില്‍ ഗെയിമിനിരയായ അഞ്ചാം ക്ലാസുകാരനെ അധ്യാപകര്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.