ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ടുള്ള സി.ബി.എസ്.ഇ യുടെ സര്‍ക്കുലര്‍ സ്‌കൂളുകളിലേക്ക് അയക്കും. കമ്പ്യൂട്ടറുകളില്‍ ഫലപ്രദമായ ഫയര്‍വാള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, മറ്റു അനാവശ്യ വെബ്‌സൈറ്റുകളുടെ നിയന്ത്രണവും നിരീക്ഷണവും ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് സര്‍ക്കുലര്‍ പുറത്തിറക്കുന്നത്.
ബ്ലൂ വെയില്‍ പ്രചരിക്കുന്ന ലിങ്കുകളെ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളെ നേരിട്ടു തന്നെ ജാഗ്രതപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സി.ബി.എസ് ഇ യും രംഗത്തെത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.
സി.ബി.എസ് ഇയില്‍ അഫ്‌ലിയേറ്റ് ചെയ്ത രാജ്യത്തുടനീളമുള്ള 18000 സ്‌കൂളുകളിലാണ് സര്‍ക്കുലര്‍ വിതരണം ചെയ്തിരിക്കുന്നത്.