X

ഇന്ന് മുതല്‍ ട്വിറ്ററിലെ ബ്ലൂ ടിക്കുകള്‍ ഒഴിവാക്കും; ഇനി ബ്ലൂ ടിക്ക് ലഭിക്കാന്‍ പണം നല്‍കണം

ഇന്ന് മുതല്‍ ട്വിറ്ററിലെ പരമ്പരാഗത ബ്ലൂ ടിക്കുകള്‍ ഒഴിവാക്കും. ഇനി മുതല്‍ ബ്ലൂ ടിക്ക് ലഭിക്കാന്‍ പണം അടക്കണം. ഏപ്രില്‍ ഒന്ന് മുതല്‍ തന്നെ ബ്ലീ ടിക്കുകള്‍ ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ചില അക്കൗണ്ടുകള്‍ക്ക് മാത്രമേ ഇത് ബാധകമായരുന്നുള്ളൂ. എന്നാല്‍, പരമ്പരാഗത ബ്ലൂ ടിക്കുകള്‍ ഒഴിവാക്കും എന്ന നിലപാടില്‍ തന്നെയാണ് ട്വിറ്റര്‍. ബ്ലൂ ടിക്ക്് നേടുന്നതിനായി ഓരോ പ്രദേശത്തുള്ളവരും മുടക്കേണ്ടി വരുന്ന തുകയില്‍ വ്യത്യാസമുണ്ടാകും.

ട്വിറ്റര്‍ ബ്ലൂ ടിക്ക് സ്വന്തമാക്കിയാല്‍ ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനും ഒപ്പം 1080 പിക്‌സല്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനും കഴിയും. നീല ടിക്ക് മാര്‍ക്ക് പ്രൊഫൈല്‍ പേരിനൊപ്പം ഉണ്ടാവും. ഇലോണ്‍ മാസ്‌ക് തലപ്പത്ത് വന്നതില്‍ പിന്നെ വ്യാപക അഴിച്ചുപണിയാണ് ട്വിറ്റര്‍ ആസ്ഥാനത്ത് നടക്കുന്നത്. നേതൃനിരയില്‍ നിന്ന് ഒട്ടേറെ പേരെ പിരിച്ചുവിട്ടു. ഇന്ത്യയില്‍ മാത്രം 200ലേറെ പേരെയാണ് ട്വിറ്റര്‍ പിരിച്ചുവിട്ടത്. ട്വിറ്ററില്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കിയിരുന്നു. ജീവനക്കാര്‍ കഠിനാധ്വാനം ചെയ്യണം. ഉടന്‍ കൂടുതല്‍ പണം സമാഹരിച്ചില്ലെങ്കില്‍ കമ്പനി പാപ്പരാവുമെന്നും ഇലോണ്‍ മാസ്‌ക് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

webdesk13: