വാഷിങ്ടണ്‍: ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പണം നല്‍കി വെരിഫൈഡ് ടിക്ക് വാങ്ങാനുള്ള സംവിധാനവുമായി മെറ്റ. നേരത്തെ ട്വിറ്ററും ഇത്തരമൊരു നീക്കം നടത്തിയിരുന്നു. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമാണ് ഈ സംവിധാനം കൊണ്ടുവരുന്നതെന്ന് മെറ്റ സി.ഇ.ഒയും ചെയര്‍മാനുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. വ്യാജ ഐഡികളില്‍നിന്നും ആള്‍മാറാട്ടം അടക്കമുള്ള ഭീഷണികളില്‍നിന്നും രക്ഷനേടാമെന്നതാണ് വെരിഫൈഡ് ബ്ലൂ ടിക്കിന്റെ പ്രത്യേക. സര്‍ക്കാര്‍ അംഗീകൃത ഐ.ഡി കാര്‍ഡുള്ളവര്‍ക്ക് അപേക്ഷിക്കാം.