മുംബൈ: ബ്ലൂംബെര്‍ഗ് കോടീശ്വര പട്ടികയില്‍ മുകേഷ് അംബാനിക്ക് കുതിപ്പ്. ഒക്ടോബര്‍ ഒന്‍പത് വരെ 17 ാം സ്ഥാനത്തായിരുന്ന അംബാനി ഏറ്റവും പുതിയ പട്ടികയില്‍ 14 ാം സ്ഥാനത്തെത്തി. പത്ത് വര്‍ഷത്തിലേറെയായി ഇന്ത്യയിലെ ധനികരില്‍ ഒന്നാം സ്ഥാനത്തുള്ള അംബാനിയുടെ ആസ്തിയില്‍ ആറ് ബില്യണ്‍ ഡോളറിന്റെ വര്‍ധനവ് സമീപകാലത്തുണ്ടായി എന്നാണ് ബ്ലൂംബെര്‍ഗ് കണക്കാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ചൈനീസ് ബിസിനസുകാരും അലിബാബ ഗ്രൂപ്പ് ചെയര്‍മാനുമായിരുന്ന ജാക് മായെ മുകേഷ് അംബാനി മറികടന്നത്. ഇതോടെ ഇദ്ദേഹം ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി.
നിലവില്‍ 57 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് ഓഹരി വിലയിലുണ്ടായ വര്‍ധനവാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നില്‍. 16671.95 കോടിയായിരുന്ന റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ സ്‌റ്റോക്ക് മാര്‍ക്കറ്റ് വാല്യു കഴിഞ്ഞ ആഴ്ചയാണ് ഒന്‍പത് ലക്ഷം കോടിയിലെത്തിയത്.