X
    Categories: Newsworld

രക്തസമ്മര്‍ദം താഴ്ന്നു;ഓടുന്ന ട്രെയിനിന് അടിയിലേക്ക് വീണ് പെണ്‍കുട്ടി

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയ്‌നിലേക്ക് തളര്‍ന്നുവീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്യൂണസ് ഐറിസിലെ ഇന്‍ഡിപെന്‍ഡന്‍സ് സ്റ്റേഷനിലാണ് സംഭവം.രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്ന് യുവതിക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു. കാന്‍ഡെല എന്ന യുവതി ബോധം നഷ്ടപ്പെട്ട് കാലിടറി ട്രെയ്‌നിന്റെ കോച്ചുകള്‍ക്കിടയിലേക്ക് വീഴുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ട്രെയ്ന്‍ നിര്‍ത്തിയതിന് പിന്നാലെ മറ്റു യാത്രക്കാര്‍ യുവതിയെ ട്രാക്കില്‍നിന്ന് പുറത്തെടുത്തു. ബ്യൂണസ് ഐറിസില്‍ ചികിത്സയിലായിരുന്ന യുവതി ആശുപത്രി വിടുകയും ചെയ്തു.

Chandrika Web: