കോഴിക്കോട്: അകക്കണ്ണ് കൊണ്ട് പ്രജകളുടെ ഹൃദയം തൊട്ട സന്തോഷത്തിലാണ് മാഹിന്‍. കോഴിക്കോട് ഫാറൂഖ് ട്രൈനിംഗ് കോളജില്‍ നടന്ന ഓണാഘോഷത്തില്‍ മാവേലിയായത് കാഴ്ചശക്തി നഷ്ടപ്പെട്ട ബി.എഡ് വിദ്യാര്‍ത്ഥിയായ പി. മാഹിന്‍ ദിലീപായിരുന്നു. സുഹൃത്തുക്കളുടെ കൈ പിടിച്ച് കോളജ് വരാന്തയിലും ഓഡിറ്റോറിയത്തിലും നടന്നു വിദ്യാര്‍ഥികള്‍ക്ക് ഓണാശംസകള്‍ പകര്‍ന്നപ്പോള്‍ കോളജില്‍ ഇത് അപൂര്‍വ കാഴ്ചയാവുകയായിരുന്നു. ബി എഡ് മലയാളം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ മാഹിന്‍ പേരാമ്പ്ര മുളിയങ്ങല്‍ സ്വദേശിയാണ്.
ഫാറൂഖ് ട്രൈനിംഗ് കോളജില്‍ നടന്ന ഓണാഘോഷം പ്രിന്‍സിപ്പല്‍ ഡോ. സി.എ. ജവഹര്‍ ഉദ്ഘാടനം ചെയ്തു. സമൂഹസദ്യ, വിവിധ ഓണക്കളികള്‍ മൈലാഞ്ചി മത്സരം എന്നിവ ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു.ഹൃദയ പൂര്‍വ്വം പദ്ധതിയുടെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍, വാച്ച് മാന്‍മാര്‍എന്നിവര്‍ക്ക് ഓണപ്പുടവകള്‍ കൈമാറി.സ്റ്റാഫ് അഡൈ്വസര്‍ ഡോ. വിജയകുമാരി കെ.,ഹൃദയ പൂര്‍വ്വം കോഡിനേറ്റര്‍ അഫീഫ് തറവട്ടത്ത് കോഴ്‌സ് കോഡിനേറ്റര്‍മാരായ ഡോ. ഉമര്‍ ഫാറൂഖ്, ഡോ. നിരഞ്ജന കെ പി, ഡോ. മനോജ് പ്രവീണ്‍ ജി. മുഹമ്മദ് ഷരീഫ് കെ. ഡോ. രേഖ പി. എന്നിവര്‍ നേതൃത്വം നല്‍കി.