Categories: CultureNewsViews

പള്ളി ഇമാമിനെയും ഭാര്യയെയും വെട്ടിക്കൊന്നു

ന്യൂഡല്‍ഹി: ഹരിയാനയിലെ സോനിപതില്‍ അന്ധനായ ഇമാമിനെയും ഭിന്നശേഷിക്കാരിയായ ഭാര്യയെയും വെട്ടിക്കൊന്നു. ഗന്നൂര്‍ താലൂക്കിലെ മാലിക്മാജരി ഗ്രാമത്തിലെ പള്ളി ഇമാം ഹാഫിസ് മുഹമ്മദ് ഇര്‍ഫാന്‍ (28), ഭാര്യ യാസ്മിന്‍ (22) എന്നിവെരയാണ് പള്ളിയോട് ചേര്‍ന്ന മുറിയില്‍ ഉറങ്ങുന്നതിനിടയില്‍ വെട്ടിക്കൊന്നത്. പ്രതികളെന്ന് സംശയിക്കുന്ന നാലംഗ സംഘത്തെ ഹരിയാന പൊലീസ് പിടികൂടിയെങ്കിലും ചോദ്യം ചെയ്ത് വിട്ടയച്ചു.

ശനിയാഴ്ച രാത്രിയാണ് ഗ്രാമത്തെ നടുക്കിയ സംഭവം. രാത്രി നമസ്‌ക്കാരത്തിനുശേഷം സ്വന്തം മുറിയിലേക്ക് പോയ ഇമാമിനെ പുലര്‍ച്ച നമസ്‌ക്കാരത്തിനായി കാണാതായപ്പോള്‍ മുറിയില്‍ ചെന്നുനോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. രണ്ടുദിവസം മുമ്പ് പള്ളി മതിലിനോട് ചേര്‍ന്ന് നാലംഗ സംഘം മദ്യപിച്ചത് ഇമാം ചോദ്യം ചെയ്തിരുന്നുവെന്നും ഇതേ തുടര്‍ന്ന് ഇമാമിനെ തീര്‍ത്തോളാമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പ്രദേശവാസിയായ അംജദ് പറഞ്ഞു. ഭീഷണി മുഴക്കിയവര്‍ക്കെതിരെ ആദ്യം നടപടിയെടുക്കാന്‍ തയ്യാറാവാതിരുന്ന പൊലീസ് നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌:
whatsapp
line