X

അന്ധമായ മുസ്‌ലിം വിരുദ്ധതയാണ് വിജയരാഘവനിലൂടെ പുറത്തുവന്നത്: രമേശ് ചെന്നിത്തല

വര്‍ഗ്ഗീയ വിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ എ.വിജയരാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല. അദ്ദേഹത്തെ സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കാന്‍ വര്‍ഗീയ വിഷം തുപ്പുകയാണ് വിജയരാഘവനെന്നും സി.പി.എം ആര്‍.എസ്.എസിന്റെ നാവായി മാറിയിരിക്കുന്നെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

അന്ധമായ മുസ്‌ലിം വിരുദ്ധതയാണ് വിജയരാഘവനിലൂടെ പുറത്തുവന്നതെന്നും കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തി സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ സി.പി.എം അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വയനാട്ടിലെ ജനങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന തരത്തിലുള്ള പ്രതികരണമാണ് വിജയരാഘവന്‍ നടത്തിയതെന്നും കേരളത്തോടും വയനാട്ടിലെ ജനങ്ങളോടും മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

 

webdesk17: