വിമാന യാത്രയ്ക്കിടെ വായയില്‍ രക്തസ്രാവം ഉണ്ടായ 60 കാരന്‍ മരിച്ചു. മധുരയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വെച്ചാണ് അതുല്‍ ഗുപ്ത എന്ന യാത്രക്കാരന്‍ വായയില്‍ രക്തസ്രാവം അനുഭവപ്പെട്ടത്. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതോടെ വിമാനം ഇന്‍ഡോര്‍ വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിട്ടു.
വിമാനത്താവളയില്‍ നിന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകിട്ടാണ് സംഭവം. മൃതദേഹം കുടുംബങ്ങള്‍ക്ക് കൈമാറി.