ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്ന് മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്തകൂടി. ചോരവാര്‍ന്ന നിലയില്‍ സഹായത്തിനായി അപേക്ഷിക്കുന്ന പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ വീഡിയോ പകര്‍ത്താന്‍ തിരക്കുകൂട്ടി ജനം. കനൗജിലാണ് നടുക്കുന്ന സംഭവം നടന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലൂടെയാണ് ക്രൂരത പുറത്തെത്തിയത്. സഹായം അഭ്യര്‍ഥിച്ചു കരയുന്ന പെണ്‍കുട്ടിയെ വീഡിയോയില്‍ കാണാം.
എന്നാല്‍ ചുറ്റും കൂടിനിന്നവര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ മൊബൈലില്‍ ദൃശ്യം പകര്‍ത്തുകയായിരുന്നു. ഒടുവില്‍ പൊലീസെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയേയുമെടുത്ത് ഓടുന്ന പൊലീസുകാരന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വീട്ടില്‍നിന്ന് കാണാതായ 13 കാരിയെ തലയിലുള്‍പ്പെടെ സാരമായ പരിക്കുകളോടെ വഴിയരികില്‍ കണ്ടെത്തുകയായിരുന്നു.കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടന്നോയെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു.