X

ബ്ലാസ്‌റ്റേഴ്‌സ് സെലക്ഷന്‍ ട്രയല്‍ തടഞ്ഞ സംഭവം; കുട്ടികളോട് മാപ്പ് പറഞ്ഞ് സിപിഎം എം.എല്‍.എ പി.വി ശ്രീനിജിന്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടര്‍ 17 സെലക്ഷന്‍ ട്രയലിനെത്തിയ കുട്ടികളെ പ്രവേശിപ്പിക്കാതെ സ്റ്റേഡിയം അടച്ചിട്ട സംഭവത്തില്‍ കുട്ടികളോട് മാപ്പ് ചോദിച്ച് സി.പി.എം എംഎല്‍എ പി.വി ശ്രീനിജിന്‍. കുട്ടികള്‍ക്ക് നേരിട്ട വിഷമത്തില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പനമ്പള്ളി നഗറിലെ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടിലായിരുന്നു നാടകീയ സംഭവങ്ങള്‍. കേരള ബ്ലാസ്‌റ്റേഴ്‌സ് അണ്ടര്‍ 17 ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ തിങ്കളാഴ്ച രാവിലെയാണ് തീരുമാനിച്ചിരുന്നത്. രാവിലെ എത്തിയ കുട്ടികളും രക്ഷിതാക്കളും ഗേറ്റ് അടച്ചിട്ടിരിക്കുന്നതുകണ്ട് നടത്തിയ അന്വേഷണത്തില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാടക നല്‍കാത്തതിനാല്‍ പ്രസിഡന്റ് കൂടിയായ എ.എല്‍.എയുടെ നിര്‍ദേശ പ്രകാരം ഗേറ്റ് പൂട്ടിയെന്ന മറുപടിയാണ് ലഭിച്ചത്. ട്രയല്‍സില്‍ പങ്കെടുക്കാനെത്തിയ നൂറോളം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു മണിക്കൂറോളമാണ് ഗേറ്റിനുപുറത്ത് കാത്തിരിക്കേണ്ടി വന്നത്.

അതേ സമയം, വാടക കൃത്യമായി നല്‍കിയിട്ടുണ്ടെന്ന വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ രംഗത്തുവന്നിരുന്നു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുമായാണ് തങ്ങളുടെ കരാറെന്നും വാടക കൃത്യമായി നല്‍കിയെന്നും അവര്‍ വ്യക്തമാക്കി.

webdesk13: