കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ സി.പി.എം എം.എല്‍.എ പിവി ശ്രീനിജിന്റെ നടപടിയെ തള്ളി സംസ്ഥാന സ്‌പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി പറഞ്ഞു.
ഏപ്രില്‍ മാസത്തെ വരെ വാടക ബ്ലാസ്റ്റേഴ്‌സ് നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം ഉപയോഗിക്കാനുള്ള അവകാശം കേരള ബ്ലാസ്‌റ്റേഴ്‌സിനുണ്ട്. ബ്ലാസ്‌റ്റേഴ്‌സുമായി കൃത്യമായ കരാറുണ്ട്. ട്രയല്‍സ് നടത്താന്‍ പ്രത്യക അനുമതി തേടേണ്ട ആവശ്യമില്ല. കുട്ടികളെ പ്രവേശിപ്പിക്കാതെ ഗേറ്റ് പൂട്ടിയത് മോശമായ നടപടിയാണെന്നും യു. ഷറഫലി പറഞ്ഞു.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാടക നല്‍കിയില്ലെന്ന് ആരോപിച്ചാണ് എംഎല്‍എ സെലക്ഷന്‍ ട്രെയില്‍സ് തടഞ്ഞത്. കൊച്ചിയിലെ സ്‌കൂളിന്റെ ഗേറ്റ് എംഎല്‍എ പൂട്ടിയതോടെ നൂറിലധികം കുട്ടികള്‍ പുറത്ത് കാത്തു നില്‍ക്കേണ്ടി വന്നു. പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തുണ്ട്.
പനമ്പള്ളി നഗര്‍ സ്പോര്‍ട്സ് അക്കാദമിയുടെ ഗ്രൗണ്ടിലാണ് സെലക്ഷന്‍ ട്രയല്‍സ് നടക്കേണ്ടിയിരുന്നത്്.എട്ടുമാസത്തെ വാടകയായി 8 ലക്ഷം രൂപ കിട്ടാനുണ്ടെന്ന വാദം ഉയര്‍ത്തിയാണ് എംഎല്‍എ സെലക്ഷന്‍ തടഞ്ഞത്. കേരളത്തില്‍ നിന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിഞ്ഞദിവസം രാത്രി മുതല്‍ കൊച്ചിയില്‍ എത്തിയ കുട്ടികള്‍ വരെ സംഘത്തില്‍ ഉണ്ടായിരുന്നു. അണ്ടര്‍ 17 കുട്ടികള്‍ക്കുള്ള സെലക്ഷന്‍ ട്രെയില്‍സാണ്് ഇന്ന് നടക്കേണ്ടിയിരുന്നത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയാണ് പി വി ശ്രീനിജന്‍.