മഡ്ഗാവ്: ഐഎസ്എലില്‍ അവസാന മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്‌സിന് ആശ്വാസ ജയമില്ല. സീസണിലെ അവസാന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ചു. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും.
34ാം മിനിറ്റില്‍ മലയാളി താരം വി പി സുഹൈറും ലാലെംങ്മാവിയയുമാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോളുകള്‍ നേടിയത്. ജയത്തോടെ 20 കളികളില്‍ 33 പോയന്റുമായി നോര്‍ത്ത് ഈസ്റ്റ് പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ചു. 20 കളികളില്‍ 17 പോയന്റുമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.