X

ഒടുവില്‍ മുട്ട് മടക്കി ബ്ലാസറ്റേഴ്‌സ്; ബംഗളൂരു എഫ്‌സിക്ക് ജയം

ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്  തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരു എഫ്‌സി ബ്ലാസ്റ്റേഴ്‌സിന്റെ മുട്ടുമടക്കിയത്. കോവിഡും ക്വാറന്റൈനുമെല്ലാം കഴിഞ്ഞ് കളത്തിലേക്ക് തിരിച്ചെത്തിയ ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ബംഗളൂരുവിനായി റോഷന്‍ സിങ്ങാണ് 56 ാം മിനുറ്റില്‍ വലകുലുക്കിയത്.  ജയത്തോടെ ബംഗളൂരു എഫ്.സി നാലാം സ്ഥാനത്ത് എത്തി.

എടികെ മോഹന്‍ ബാഗാനിനോട് സീസണിലെ ആദ്യ മത്സരം പരാജയപ്പെട്ട ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി അറിയുന്നത്. 10 മത്സരങ്ങളാണ് തോല്‍വിയറിയാതെ ടീം മുന്നേറിയത്.  തോല്‍വിയോടെ 20 പോയിന്റുമായി ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഹൈദ്രാബാദ് എഫ്‌സിയും (23 പോയിന്റ്), ജാംഷദ്പൂര്‍ എഫ്‌സി ( 22 പോയിന്റ്) എന്നി ടീമുകളാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍.

ടീം മത്സരത്തിനു തയാറായിട്ടില്ലെന്ന് പരിശീലകന്‍ മത്സരത്തിനു മുന്‍പ് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ടീം ബെംഗളൂരുവിനെതിരെ മത്സരത്തിനിറങ്ങിയത്. കോവിഡ് മൂലം ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട് മത്സരങ്ങള്‍ മാറ്റിവെച്ചിരുന്നു. ഫെബ്രുവരി 4ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Test User: