കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ടീം പരാജയപ്പെട്ടത്. ജംഷഡ്പൂരിനായി ഗ്രേഗ് സ്‌റ്റേവര്‍ട്ട് രണ്ടു ഗോളുകളും ഡാനിയേല്‍ ചീമ ഒരു ഗോളും നേടി. ഗ്രേഗ് സ്‌റ്റേവര്‍ട്ട് നേടിയ രണ്ട് ഗോളുകളും പെനാല്‍ട്ടിയില്‍ നിന്നാണ്. 45, 48 മിനിറ്റുകളിലാണ് ആ രണ്ട് ഗോളും പിറന്നത്. ശേഷം 53ാം മിനിറ്റിലാണ് ഡാനിയേല്‍ ചീമ സ്‌കോര്‍ ചെയ്തത്.
പോയിന്റ് ടേബിളില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. 14 മത്സരങ്ങളില്‍ നിന്ന് 6 ജയവും 5 തോല്‍വിയോടെ 23 പോയിന്റാണ് ടീമിന്റെ സമ്പാദ്യം. 23 പോയിന്റ് തന്നെയുള്ള എടികെ മോഹന്‍ ബഗാനും ബംഗലൂരുവുമാണ് മൂന്ന് നാല് സ്ഥാനങ്ങളില്‍ ഉള്ളത്. ഫെബ്രുവരി 14ന് ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കെതിരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.