X
    Categories: Sports

പരാജയഭാരം പേറി ബ്ലാസ്‌റ്റേഴ്‌സ്; ജംഷഡ്പൂരിനോട് തോറ്റത് ഏകപക്ഷീയമായ ഒരു ഗോളിന്‌

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷഡ്്പുര്‍ എഫ്‌സി ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്. ജംഷ്ഡ്പൂരിലെ പ്രതീക് ചൗധരിയാണ് ടീമിനായി വലചലിപ്പിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ കേരളം പത്താം സ്ഥാനത്താണ്. പരിശീലകന്‍ മിക്കേല്‍ സ്റ്റാറെയെ പുറത്താക്കിയതിനുശേഷം കളിച്ച ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു.

എന്നാല്‍ തുടര്‍ മത്സരത്തില്‍ വിജയം തുടരാന്‍ ടീമിനായില്ല. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയുടെ 61ാം മിനിറ്റിലാണ് ജംഷേദ്പുര്‍ ഗോള്‍ നേടിയത്. ഇതോടെ കേരളം പ്രതിരോധത്തിലായി. പിന്നീട് ടീമിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. ഈ പരാജയത്തോടെ പതിനാല് മത്സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ട് സമനിലയും എട്ട് തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സ്‌നേടിയത്. എന്നാല്‍ 12 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും അഞ്ച് തോല്‍വിയുമടക്കം 21 പോയന്റോടെ ജംഷഡ്പൂര്‍ നാലമതുമാണ്.

webdesk18: