കേരളാ ബ്ലാസ്റ്റേഴ്‌സ് തോല്‍വി ചോദിച്ചു വാങ്ങി
ജാംഷഡ്പ്പൂര്‍: തോല്‍ക്കാനാണോ കേരളാ ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്…? അങ്ങനെ സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല. ഡേവിഡ് ജെയിംസ് പരിശീലക സ്ഥാനത്ത് വന്നതിന് ശേഷം ടീം നടത്തിയ ആദ്യ തണുപ്പന്‍ പ്രകടനത്തില്‍ 1-2 ന്റെ പരാജയം. മല്‍സരത്തിന്റെ 23-ാം സെക്കന്‍ഡില്‍ തന്നെ ജെറിയിലൂടെ ഗോള്‍ നേടി കരുത്ത് കാട്ടിയ സ്റ്റീവ് കോപ്പലിന്റെ ജാംഷഡ്പ്പൂര്‍ ഒന്നാം പകുതിയില്‍ തന്നെ ആഷിയിലുടെ രണ്ടാം ഗോളും നേടി ആധിപത്യമുറപ്പിച്ചപ്പോള്‍ ഇഞ്ച്വറി സമയത്ത് സിഫിനിയോസിന്റെ വകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍.
ഗോള്‍വേട്ടക്കാരന്‍ ഇയാന്‍ ഹ്യും ചിത്രത്തില്‍ പോലുമുണ്ടായിരുന്നില്ല. പരുക്കിന് ശേഷം ആദ്യമായി പൂര്‍ണ സമയം കളിച്ച സി.കെ വിനീതും നിരാശപ്പെടുത്തിയപ്പോള്‍ നാട്ടുകാരുടെ പിന്തുണയില്‍ ആദ്യാവസാനം ടാറ്റയുടെ കുട്ടികള്‍ കഠിനാദ്ധ്വാനികളായി. മല്‍സരം ജയിച്ചിരുന്നെങ്കില്‍ 17 പോയന്റുമായി മൂന്നാം സ്ഥാനത്ത് വരുവാന്‍ കഴിയുമായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്ത് തന്നെ നില്‍ക്കുന്നു. ജാംഷഡ്പ്പൂര്‍ ഏഴാം സ്ഥാനത്തേക്ക് വന്നു. ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളില്‍ ജെറി മാവിമിങ്ടാങ് ജാംഷെ്ഡപൂരിനെ മുന്നിലെത്തിച്ചു. കിക്കോഫിനു പിന്നാലെ 23 ാം സെക്കന്റിലായിരുന്നു ജെറിയുടെ ഗോള്‍. ആദ്യ പകുതിയുടെ 32ാം മിനിറ്റില്‍ ആഷിം ബിശ്വാസ് ആതിഥേയരുടെ ലീഡുയര്‍ത്തി.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ മാര്‍ക്ക്് സിഫിനിയോസ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടി. ബ്ലാസറ്റേഴ്‌സ് ഇന്നലെ നാല് മാറ്റങ്ങളോടെയാണ് ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. ഗോള്‍ കീപ്പര്‍ സുബാഷിഷ് റോയ് ചൗധരിയ്ക്കു പകരം വിദേശ ഗോള്‍കീപ്പര്‍ പോള്‍ റച്ച്ബുക്ക തിരിച്ചെത്തി. റിനോ ആന്റോ, ജാക്കി ചാന്ദ്‌സിംഗ്, മാര്‍ക്ക് സിഫിനിയോസ്, എന്നിവര്‍ക്കു പകരം സാമുവല്‍ ശതാപ്, സി.കെ. വിനീത്, കരണ്‍ സ്വാഹ്നി എന്നിവര്‍ ഇടം പിടിച്ചു. ജാംഷെഡ്പൂര്‍ കഴിഞ്ഞ ഗോവക്കെതിരെ നടന്ന മത്സരത്തില്‍ കളിച്ച ഷൗവിക് ഘോഷ്, ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വസ്, സിദ്ധാര്‍ത്ഥ് സിംഗ്, എന്നിവര്‍ക്കു പകരം യുമും രാജ, വെല്ലിങ്ടണ്‍ പ്രയോറി, ആഷിം ബിശ്വാസ് എന്നിവരെ ഇറക്കി. പരുക്കേറ്റ ബെര്‍ബറ്റോവിനെ ഇന്നലെയും ഒഴിവാക്കേണ്ടി വന്നു. സെറ്റായി രണ്ടു വിജയങ്ങളോടെ കുതിച്ച ടീമില്‍ ഒറ്റയടിക്ക് നാല് മാറ്റങ്ങള്‍ വരുത്തിയത് ബ്ലാസറ്റേഴ്‌സിനു തിരിച്ചടിയായി. അതേപോലെ ഗ്രൗണ്ടിന്റെ മോശം സ്ഥിതിയും പ്രതികൂലമായി. കളി തുടങ്ങി 23ാം സെക്കന്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് ജാംഷെഡ്പൂര്‍ ഗോളടിച്ചു. കിക്കോഫില്‍ നിന്നും ഉരിത്തിരിഞ്ഞ നീക്കം ജിങ്കന്റെ കാലില്‍ തട്ടി ഡിഫഌക്ട് ചെയ്ത പന്ത് ആഷിം ബിശ്വാസ് പിടിച്ചെടുത്തു. ബ്ലാഖറ്റേഴ്‌സിന്റെ രണ്ട് പ്രതിരോധനനിരക്കാര്‍ക്കിടയിലൂടെ ബിശ്വാസ് ഇട്ടു കൊടുത്ത പന്ത് ഓടിയെടുത്ത ജെറി മുന്നോട്ടു കയറി വന്ന ഗോള്‍ കീപ്പഏഅയും മറികടന്നു വലയിലേക്കു പ്ലേസ് ചെയ്തു (10). ഐ.എസ് എല്ലിന്റെ എറ്റവും വേഗതയേറിയ ഗോള്‍ കൂടിയായി മാറി