പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ ഗാസിയാബാദ് ദസ്ന ദേവി ക്ഷേത്ര മുഖ്യപൂജാരി യതി നരസിംഹാനന്ദക്കെതിരെ മഹാരാഷ്ട്രയിലും കേസ്.
താണെ, അമരാവതി എന്നിവിടങ്ങളിലാണ് കേസ്. വിവാദ പ്രസ്താവനക്ക് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ നരസിംഹാനന്ദക്കെതിരെ കേസെടുത്തിരുന്നു. അദ്ദേഹം ഗാസിയാബാദ് പൊലീസിന്റെ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ടുകൾ.
ഇരു വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാൻ ശ്രമിച്ചതിനടക്കമാണ് താണെ പൊലീസ് കേസെടുത്തത്. എസ്.ഡി.പി.ഐയുടെ പരാതിയിലാണിത്. നരസിംഹയുടെ വിവാദ പ്രസ്താവന അമരാവതിയിൽ സംഘർഷത്തിന് വഴിവെച്ചിരുന്നു.