സംസ്ഥാനത്ത് ഓണച്ചന്തകള്‍ ഇന്ന് ആരംഭിക്കാനിരിക്കെ സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപ്പരിപ്പിനും വില കൂട്ടി. ‘കുറുവ’യുടെ വില കിലോയ്ക്ക് 30 രൂപയില്‍നിന്നു 33 രൂപയാക്കി. കഴിഞ്ഞ ദിവസം മട്ട അരിയുടെ വിലയും 30ല്‍നിന്നു 33 രൂപയാക്കിയിരുന്നു. പച്ചരി വില കിലോഗ്രാമിന് 26ല്‍നിന്ന് 29 രൂപ ആക്കേണ്ടി വരുമെന്നു മന്ത്രി പ്രഖ്യാപിച്ചിരുന്നു.
13 ഇനം സബ്‌സിഡി സാധനങ്ങളിലെ നാലിനം അരിയില്‍ ‘ജയ’യ്ക്കു മാത്രമാണു വില വര്‍ധിപ്പിക്കാത്തത്. തുവരപ്പരിപ്പിന്റെ വില കിലോഗ്രാമിന് 111 രൂപയില്‍നിന്ന് 115 ആക്കി. പഞ്ചസാരയുടെ വില കിലോയ്ക്ക് 27 രൂപയില്‍നിന്ന് 33 ആക്കിയിരുന്നു.