മലയാള സിനിമയിലേക്ക് വിദേശത്ത് നിന്ന് വന്‍ തോതില്‍ കള്ളപ്പണനിക്ഷേപം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധന ശക്തമാക്കി.പരിശോധനയിൽ നടൻ കൂടിയായ ഒരു നിര്‍മാതാവില്‍ നിന്ന് 25 കോടി രൂപ പിഴയീടാക്കി യതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.മലയാള സിനിമയിലെ അഞ്ച് നിര്‍മാതാക്കള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് എന്നും സൂചനയുണ്ട്.പിഴയീടാക്കിയ നിര്‍മാതാവിനെ കൂടാതെ ബാക്കി നാല് പേരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടന്‍ചോദ്യം ചെയ്യും എന്നാണ് പുറത്ത് വരുന്ന വിവരം.
അടുത്ത കാലത്തായി മലയാളത്തില്‍ കൂടുതല്‍ മുതല്‍ മുടക്കിയ ഒരു നിര്‍മാതാവിനെ ആദായ നികുതി വകുപ്പ് കഴിഞ്ഞ രണ്ട് ദിവസമായി ചോദ്യം ചെയ്ത് വരികയാണ് എന്നും റിപ്പോര്‍ട്ടുകൾ വരുന്നുണ്ട്.ഈ നിര്‍മാതാവിനെ ബിനാമിയാക്കി മലയാള സിനിമയില്‍ കള്ളപ്പണം നിക്ഷേപിക്കുന്നു എന്നാണ് ആരോപണം.
രാജ്യത്തിന്റെ സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന ഏതെങ്കിലും ആശയങ്ങളുടെ പ്രചാരണത്തിനുള്ള ‘പ്രൊപഗാന്‍ഡ’ സിനിമകളുടെ നിര്‍മാണത്തിനു വേണ്ടിയാണോ വിദേശത്ത് നിന്നുള്ള സാമ്പത്തിക സ്രോതസുകളില്‍ നിന്നും കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് എന്നാണ് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രധാനമായും പരിശോധിക്കുന്നത്.