വിനോദസഞ്ചാരത്തിന് കറുത്ത ഷര്‍ട്ടിട്ട് ആലപ്പുഴയില്‍നിന്നെത്തിയ യുവാക്കളെ കൊല്ലത്ത് അഷ്ടമുടിക്കായലിനരികെ പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ട് മണിക്കൂര്‍ ഇരുവരെയും കസ്റ്റഡിയില്‍വെച്ചു. മുഖ്യമന്ത്രി എത്തുന്നതിന് മുന്നോടിയായാണ് സംഭവം. 18ഉം 19ഉം വയസ്സുള്ള കുട്ടികളെയാണ് പിടിച്ചുവെച്ചത്. ഫൈസല്‍ , അമ്പാടി എന്നീ ആരൂര്‍ സ്വദേശികളാണ് പിടിയിലായത്. കൊല്ലം റെയില്‍വെ സ്റ്റേഷനിറങ്ങിയ ഉടന്‍ ഇരുവരെയും പിടികൂടുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസുകാരാണെന്ന് ധരിച്ചാണ് പിടികൂടിയതെങ്കിലും മോഷ്ടാക്കളെന്ന് സംശയിച്ചിട്ടാണെന്നാണ് പൊലീസ് പറയുന്നത്. രക്ഷിതാക്കളെ വിളിച്ചുവരുത്തി രാത്രിയോടെയാണ് വിട്ടയച്ചത്. കൊല്ലം ഇരവിപുരത്തും കറുത്ത വസ്ത്രം ധരിച്ചതിന് മൂന്നുപേരെ പിടിച്ചുവെച്ചു.
വിനോദസഞ്ചാരത്തിന്കറുത്ത ഷര്‍ട്ടിട്ട് വന്ന യുവാക്കള്‍ 8 മണിക്കൂര്‍ കസ്റ്റഡിയില്‍
Ad
Tags: PINARAYI BLACK