മട്ടാഞ്ചേരി: മട്ടാഞ്ചേരിയിലെ ചരിത്ര പ്രസിദ്ധമായ കറുത്ത ജൂതരുടെ കടവുംഭാഗം സിനഗോഗ് തകര്‍ന്നു വീണു. ഇന്നലെ രാത്രി പെയ്ത മഴയിലാണ് 469 വര്‍ഷം പഴക്കമുളള കെട്ടിടത്തിന്റെ മുന്‍ഭാഗം അടക്കം ഇടിഞ്ഞുവീണത്. കേരളത്തിലെ ജൂതചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള മട്ടാഞ്ചേരിയിലെ കറുത്ത ജൂതരുടെ സിനഗോഗ് മട്ടാഞ്ചേരിയിലെ തന്നെ പരദേശി സിനഗോഗിനേക്കാള്‍ ചരിത്ര പ്രാധാന്യമുള്ളതാണ്. കെട്ടിടത്തിന്റെ ഒരു ഭാഗം ചൊവ്വാഴ്ച ഉച്ചയോടെ മഴയില്‍ തകര്‍ന്നുവീഴുകയായിരുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കറുത്ത ജൂതപ്പള്ളി സ്വദേശീയരായ ജൂതന്‍മാര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള ഇടമായിരുന്നു. കടവുംഭാഗം ഇവര്‍ക്കായി പത്യേകം സ്ഥാപിച്ച പള്ളി കഴിഞ്ഞകുറേക്കാലമായി ആരും ശ്രദ്ധിക്കൈതെ ഇത് നാശത്തിന്റെ വക്കിലായിരുന്നു. ചരിത്ര സ്മാരകമായ പള്ളി സര്‍ക്കാര്‍ ഏറ്റെടുത്ത് പരിപാലിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല. ഇടക്കാലത്ത് സ്വകാര്യവ്യക്തികള്‍ സ്വന്തമാക്കിയ പള്ളിയുടെ ഒരു ഭാഗം ഗോഡൗണായി വരെ ഉപയോഗിച്ചിരുന്നു.
തകര്‍ന്ന വീണ പള്ളിയുടെ മുഖപ്പ് ഉള്‍പ്പെടെ ആളുകള്‍ എടുത്തുകൊണ്ടുപോയതായി പ്രദേശവാസികള്‍ പറയുന്നു.