ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയ്ക്കാവശ്യമായ മരുന്ന് അടിയന്തരമായി വേണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍. മുഖ്യമന്ത്രി പിണറായി വിജയനെയും കെഎംഎസ്‌സിഎല്ലിനെയും ആവശ്യം അറിയിച്ചു.
ഒരു രോഗിക്ക് ഒരു ദിവസം ആവശ്യം വരുന്നത് ആറ് വയെല്‍ മരുന്നാണ്. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയത് പത്ത് വയെല്‍ മാത്രമാണ്. നിലവില്‍ ഇവിടെ ചികിത്സയില്‍ കഴിയുന്നത് പത്ത് രോഗികളാണ്. മെഡിക്കല്‍ കോളജ് ഇഎന്‍ടി വിഭാഗം മേധാവി ഡോ. കെ പി സുനില്‍ കുമാര്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചു.
നേരത്തെ ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയ്ക്കാവശ്യമായ മരുന്ന് തിരുവനന്തപുരത്ത് നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്. പത്ത് വയെലാണ് അടിയന്തരമായി കോഴിക്കോടെത്തിച്ചത്. കോഴിക്കോടുള്ള രോഗികളില്‍ മൂന്ന് പേര്‍ക്ക് ശസ്ത്രക്രിയയും ആവശ്യമാണ്.