കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് ക്ഷാമം.
ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം നേരിടുന്നത്. മരുന്ന് എത്തിക്കാനുള്ള ശ്രമം തുടരുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം, ജില്ലയില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 20 ആയി. രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് സജ്ജീകരിക്കും. ചികിത്സയുടെ ഏകോപനത്തിനായി കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ ഏഴംഗ സമിതിയും രൂപീകരിച്ചു.