ന്യൂഡൽഹി: കോവിഡ് രോഗികളിൽ കണ്ടുവരുന്ന ഫംഗസ് ബാധക്ക് മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണകാരണമാകുന്ന് മുന്നറിയിപ്പുനൽകി കേന്ദ്രസർക്കാർ. രോഗലക്ഷണം, ചികിത്സാരീതി, എന്നിവ സംബന്ധിക്കുന്ന മാനദണ്ഡം കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. മഹാരാഷ്ട്രയിൽ ഫംഗസ് ബാധിച്ച് എട്ടു പേർ മരിച്ചിരുന്നു. ഗുജറാത്ത് തെലുങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിൽ രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇടപെടൽ. കൊവിഡ് ബാധിതരായ പ്രമേഹരോഗികളും നീണ്ട നാൾ ഐസിയുവിൽ കഴിയുന്നവരിലുമാണ് ഫംഗസ് ബാധ കണ്ടുവരുന്നത്. തുടര്‍ച്ചയായ മരുന്നിന്റെ ഉപയോഗം മൂലം ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നതാണ് കോവിഡ് ബാധിച്ചവരില്‍ ഈ രോഗം വരാൻ കാരണം.കണ്ണിനും ,മൂക്കിനും, ചുറ്റിലും ചുവപ്പ്, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം ഛർദിക്കൽ, മാനസിക അസ്ഥിരത എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.
കോവിഡ് മുക്തരായവർ ശരീരത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുകയും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, ആന്റി ഫങ്കസ് മരുന്നുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷ്മത പുലർത്തണം എന്നീ നിർദേശങ്ങളാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയിരിക്കുന്നത്.