X

ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മലപ്പുറം: ബ്ലാക്ക് ഫംഗസ് ബാധിച്ച് മലപ്പുറത്ത് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് സ്വദേശി വസന്ത(48)യാണ് മരിച്ചത്. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ 23ാം തീയതിയാണ് പാലക്കാട്, കൊട്ടശ്ശേരി സ്വദേശിനിയായ വസന്തയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ചതിനേത്തുടര്‍ന്ന് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോവിഡ് മുക്തയായെങ്കിലും ബ്ലാക്ക് ഫംഗസ് ഗുരുതരമായി ബാധിച്ചാണ് മരണം സംഭവിച്ചത്. പ്രമേഹമുള്‍പ്പെടെ മറ്റ് അസുഖങ്ങള്‍ക്കും ചികിത്സയിലായിരുന്നു.

 

Test User: