കാസര്‍കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു നേരേ കാസര്‍കോട് ജില്ലയില്‍ യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം. ഇന്ന് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനു ജില്ലയിലെത്തിയതായിരുന്നു ആരോഗ്യമന്ത്രി. കാസര്‍കോട് മൊഗ്രാല്‍ പൂത്തൂരിലായിരുന്നു പ്രതിഷേധം. കാസര്‍കോട് ജില്ലയോടുള്ള അഗവണിനയില്‍ പ്രതിഷേധിച്ചായിരുന്നു മന്ത്രിയുടെ വാഹനവ്യൂഹം തടസപ്പെടുത്തുന്ന തരത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്.
ഒമ്പതു വര്‍ഷമായിട്ടും കാസര്‍കോട് മെഡിക്കല്‍ കോളജ് പ്രവര്‍ത്തി എവിടെയും എത്തിയില്ല. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ താല്‍കാലികമായി അക്കാദമിക് ബ്ലോക്കില്‍ ഒപി തുടങ്ങിയെങ്കിലും ആവശ്യമായ ഡോക്ടര്‍മാരോ ചികിത്സാ സംവിധാനമോ ഇപ്പോഴുമില്ല. കിടത്തിച്ചികിത്സ പ്രഖ്യാപിച്ചിടത്തു തന്നെയാണ്. നിയമിച്ച ഡോക്ടര്‍മാര്‍ അതേ വേഗതയില്‍ തിരിച്ചുപോയി. പകരം സംവിധാനവും ഏര്‍പ്പെടുത്തിയില്ല. നിലവില്‍ നിര്‍മാണം നിര്‍ജീവമായ അവസ്ഥായിലാണ് മെഡിക്കല്‍ കോളജ്. കാസര്‍കോടിന് സൂപ്പര്‍സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്ന നിലയില്‍ തുടങ്ങിയ ടാറ്റാ ആശുപത്രി വെറുതെ കിടക്കുന്നു. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി പണി തീര്‍ന്നിട്ട് ഒന്നരവര്‍ഷമായിട്ടും അടഞ്ഞുകിടക്കുകയാണ്. തുറക്കണമെന്ന് വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യമുയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തുടര്‍ നടപടിയെടുത്തിട്ടില്ല. എന്‍ഡോസള്‍ഫാന്‍ മേഖല കൂടിയായ കാസര്‍കോട് ജില്ലയോട് കടുത്ത അവഗണനയാണ് നാളിതുവരെയായി സര്‍ക്കാര്‍ കാണിക്കുന്നതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
കരിങ്കടൊി കാണിച്ച യൂത്ത് ലീഗ് നേതാക്കളായ അഷ്റഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹിര്‍ ആസിഫ്, ഹാരിസ് ബെദിര, ജലീല്‍ തുരുത്തി, റഹ്മാന്‍ തൊട്ടാന്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി മന്ത്രിക്ക് ഗതാഗത സൗകര്യമൊരുക്കുകയയിരുന്നു.