X

മുഖ്യമന്ത്രിക്ക് കൊല്ലത്ത് ആറിടത്ത് കരിങ്കൊടി; 33 പേര്‍ കരുതല്‍ തടങ്കലില്‍

മുഖ്യമന്ത്രിക്ക് കൊല്ലത്ത് ആറിടത്ത് കരിങ്കൊടി. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി യുവജനസംഘടനകളാണ് കരിങ്കൊടി കാണിച്ചത്.

കൊട്ടിയത്തും, പാരിപ്പളളിയിലും, മാടന്‍നടയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചു.

കൊല്ലത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൊല്ലത്ത് പ്രതിപക്ഷ യുവജന സംഘടനകളിലെ 33 പേര്‍ കരുതല്‍ തടങ്കലിലാണ്. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, ആര്‍ വൈ എഫ് പ്രവര്‍ത്തകരാണ് കസ്റ്റഡിയില്‍ ഉള്ളത്.

webdesk11: