കൊച്ചി: ഭൂമി കയ്യേറ്റ വിഷയത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകാനെത്തിയ കോണ്‍ഗ്രസ് എം.പി വിവേക് തന്‍ഖക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വിവേക് തന്‍ഖയുടെ വാഹനത്തിനു നേരെ യൂത്ത് കോണ്‍ഗ്രസ് പവര്‍ത്തകര്‍ കരിങ്കൊടി വീശി. തന്‍ഖ താമസിച്ചിരുന്ന താജ് ഹോട്ടലിനു മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഹൈക്കോടതിയിലേക്ക് പുറപ്പെട്ട തന്‍ഖയുടെ കാര്‍ തടഞ്ഞ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തി ചാര്‍ജ്ജ് നടത്തി.
പൊലീസ് നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.
മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയും മുതിര്‍ന്ന അഭിഭാഷകനുമാണ് വിവേക് തന്‍ഖ. ഭൂമി കയ്യേറ്റവിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
- 7 years ago
chandrika