മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രക്കിടയില്‍ കറുപ്പ് നിറത്തിന് വീണ്ടും വിലക്ക്. സിപിഎം മുന്‍ എംഎല്‍എയുടെ മരണവീടിനു സമീപം കെട്ടിയ കറുത്ത കൊടിയടക്കം അഴിപ്പിച്ചു. കണ്ണൂരില്‍ ഇന്നലെ പുലര്‍ച്ചയോടെ വീട്ടില്‍ ഉറങ്ങിക്കിടന്ന 2 യൂത്ത് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍തടങ്കലിലാക്കി.
ജനങ്ങള്‍ക്ക് പൊലീസിനെ പേടിച്ച് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ചാലില്‍ കല്ലൂക്കാരന്റെവിട കെ.ആര്‍ മുനീര്‍ (42), മാക്കിട്ടപുരയില്‍ വി.മുനീര്‍ (36) എന്നിവരെ മുഖ്യമന്ത്രി കോഴിക്കോട്ടേക്കു പോയതിന് ശേഷമാണ് ഇവരെ വിട്ടയച്ചത്. പലരേയും കാരണം പോലും പറയാതെയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
രാവിലെ മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളേജിലെ ജൈവവൈവിധ്യ കോണ്‍ഗ്രസിലാണ് മുഖ്യമന്ത്രി ആദ്യം പങ്കെടുത്തത്. അവിടേയും കറുപ്പിന് വിലക്ക് തന്നെ. കറുത്ത വസ്ത്രവും മാസ്‌ക്കും ഒഴിവാക്കാന്‍ കോളേജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ചടങ്ങിന് വേണ്ടി സ്‌കൂളിലെത്തിയ എല്ലാവരുടേയും ബാഗ് ഉള്‍പ്പെടെ പരിശോധിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെയും തടഞ്ഞുനിര്‍ത്തുന്ന സാഹചര്യം ഉണ്ടായി.