ബൊഗോട്ട: കൊളംബിയയില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് നിര്‍ണായക തെളിവുകളുള്ള ബ്ലാക്് ബോക്‌സ് കണ്ടെത്തിയത്. ഇത് പിന്നീട് കൊളംബിയന്‍ വ്യോമയാന വിഭാഗം ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചു. അപകടസമയത്തു പ്രദേശത്ത് ശക്തിയേറിയ കാറ്റുണ്ടായതായി ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്ത കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. എന്നാല്‍ അപകടകാരണം കാറ്റ് കാരണമാണോ എന്നതു സംബന്ധിച്ച് വ്യക്തതയില്ല. വിമാനത്തിന്റെ തീര്‍ന്നതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ബ്രസീലിയന്‍ ക്ലബ് ഫുട്‌ബോള്‍ താരങ്ങള്‍ ഉള്‍പ്പെടെ 81 പേര്‍ സഞ്ചരിച്ച വിമാനം ഇന്നലെ ഉച്ചക്കാണ് കൊളംബിയയിലെ മെഡലീന്‍ വിമാനത്താവളത്തില്‍ ലാന്റു ചെയ്യുന്നതിനിടെ തകര്‍ന്നുവീണത്. ഫുട്‌ബോള്‍ താരങ്ങളും മാധ്യമപ്രവര്‍ത്തകരുമടക്കം 76 പേര്‍ മരിച്ചു. കോപ്പ സുഡഅമേരിക്ക ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി കൊളംബിയയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ആദരസൂചകമായി ചാമ്പ്യന്‍പ്പട്ടം അപകടത്തില്‍പ്പെട്ട ഷപ്പെകൊയിന്‍സ് ക്ലബ് അംഗങ്ങള്‍ക്കു സമ്മാനിക്കുമെന്ന് മത്സരത്തിലെ എതിരാളികളായ കൊളംബിയന്‍ ക്ലബ് അത്‌ലറ്റികോ നാഷണല്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.