കേരളത്തില്‍ ബിജെപി-സിപിഎം അന്തര്‍ധാരകളെ പറ്റി പറയുന്നത് വെറും ആരോപണമായല്ല. നിശ്ചിതമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അത് തൃശൂരിലെ പാര്‍ലമെന്റ് വിജയത്തിന്റെ കാര്യമായാലും ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ കാര്യമായാലും പ്രകടമാകുന്നത് ആ ബാന്ധവമാണ്. സിപിഎമ്മും ബിജെപിയും കേരളത്തില്‍ ഒന്നുതന്നെയാണ്. സിപിഎമ്മിനെ അടിമപ്പണി ചെയ്യിക്കുകയാണ് കേരളത്തില്‍ ബിജെപി ചെയ്യുന്നത്. അതിനാലാണ് ബിജെപിയില്‍ ചേരുന്ന ബിപിന്‍ സി ബാബുമാര്‍ക്ക് താക്കോല്‍ സ്ഥാനങ്ങള്‍ കൊടുക്കുന്നത് ഉപകാര സ്മരണകൊണ്ടാണ്.
ബിജെപിയിലേയ്ക്കുള്ള റിക്രൂട്ടിംഗ് ഏജന്റുകളായി പ്രവര്‍ത്തിക്കുന്ന സഖാക്കളുടെ മുഖം മൂടികൂടുതല്‍ വ്യക്തമാകയാണ്. സിപിഎമ്മില്‍ നിന്നുകൊണ്ട് ഇത്തരത്തില്‍ പിടിവീണ ഒരു സഖാവിനെ ആലപ്പുഴ കായംകുളത്ത് സിപിഎം പുറത്താക്കി എന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തു വരുന്നത് സിപിഎം അനുഭാവികളെ ബിജെപിയില്‍ എത്തി ക്കുന്നതിനും പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനും ഇടനില നിന്നു പ്രവര്‍ത്തിച്ച ഡിവൈഎഫ്‌ഐ മുന്‍ നേതാവും സിപിഎം അംഗവുമായിരുന്ന മുഹമ്മദ് ഷാന്‍ നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.
അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മര്‍ദ്ദിച്ചെന്ന പരാതിയിലാണ് സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിപിന്‍ സി ബാബുവിനെതിരെ പാര്‍ട്ടി അന്ന് നടപടിയെടുത്തത്. ഇയാളെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയായിരുന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേരിട്ടുള്ള നിര്‍ദ്ദേശ പ്രകാരം സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നാണ് ബിപിന്‍ സി ബാബുവിനെതിരെ നടപടിയെടുത്തത്.
ഇതിനെ തുടര്‍ന്നാണ് ബിപിന്‍ ബിജെപിയില്‍ എത്തിയത്. ഇതു കൂടാതെ ആലപ്പുഴ ജില്ലാ സമ്മേളനത്തിനു തൊട്ടുമുമ്പും ഇതേ പോലെ സിപിഎമ്മില്‍ നിന്ന് ബിജെപിയിലേയ്ക്ക് പ്രവര്‍ത്തകരുടെ ഒഴുക്കുണ്ടായി. അന്ന് സിപിഎം കരീലക്കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗം സക്കീര്‍ ഹുസൈനും അമ്പതോളം അനുയായികളും ബി ജെപിയില്‍ ചേര്‍ന്നിരുന്നു
രണ്ടു മാസം മുന്‍പ് ബിജെപിയുടെ ഉന്നത നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് ഇത്തരത്തില്‍ സിപിഎമ്മില്‍ നിന്നുമെത്തുന്നവര്‍ക്ക് അംഗത്വം നല്‍കി ആദരിക്കുന്നത്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി.ബാബു വുമായി ചേര്‍ന്നാണ് പുറത്താക്കപ്പെട്ട മുഹമ്മദ് ഷാന്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് സിപിഎം കണ്ടെത്തിയത്. കരീലക്കുളങ്ങരയിലെ പാര്‍ട്ടി അനുഭാവികളായ കുടുംബത്തെ ബിജെപി പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനു ഷാന്‍ അണിയറ നീക്കം നടത്തിയെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.