X
    Categories: MoreViews

പാര്‍ട്ടിയുടെ മുദ്രാവാക്യം ബി.ജെ.പി എം.എല്‍.എമാരില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കൂ എന്നാക്കണം; ബി.ജെ.പിയുടെ പ്രകടന പത്രികയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടന പത്രികയെ പരിഹസിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രകടന പത്രികയില്‍ വോട്ടര്‍മാര്‍ക്ക് പുതുതായി ഒന്നും നല്‍കാനില്ലെന്നും തീര്‍ത്തും നിലവാരമില്ലാത്ത സങ്കല്പങ്ങള്‍ മത്രമാണ് പത്രികയില്ലെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി ബി.ജെ.പിയുടെ മുദ്രാവാക്യം മാറ്റി ബേഠി ബചാവോ, ബേഠി പഠാവോ എന്നതു മാറ്റി ബേഠി ബചാവോ ബിജെപി എംഎല്‍എ സെ എന്നാക്കണമെന്നും പരിഹസിച്ചു. അഞ്ചില്‍ ഒരുമാര്‍ക്ക് നല്‍കി മാത്രമാണ് ബി.ജെ.പിയുടെ പ്രകടന പത്രികയ്ക്ക് താല്‍ നല്‍കുന്ന മാര്‍ക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനുമായുള്ള കേന്ദ്രസര്‍ക്കാറിന്റെ മുദ്രാവാക്യം ബേഠി ബചാവോ, ബേഠി പഠാവോ പകരം ബി.ജെ.പി എം.എല്‍.എമാരില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കൂ എന്നര്‍ത്ഥമുള്ള ബേഠി ബചാവോ ബി.ജെ.പി എം.എല്‍.എ സെ എന്നാക്കണമെന്നായിരുന്നു രാഹുലിന്റെ പരിഹാസം. കര്‍ണാടകയിലെ കലബുറഗിയില്‍ നടന്ന പ്രചാരണ റാലിയില്‍ ഉന്നോവ പീഡനം പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം .

അതേസമയം താന്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഫോട്ടോസ്റ്റാറ്റ് മാത്രമാണ് ബി.ജെ.പിയുടെ പ്രകടന പത്രികയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും പരിഹസിച്ചു. കോണ്‍ഗ്രസ് ഇന്ദിരാ കാന്റീന്‍ അവതരിപ്പിച്ചപ്പോള്‍ അന്നപൂര്‍ണ കാന്റീനുമായാണ് ബി.ജെ.പി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകക്ഷേമ പദ്ധതികള്‍ മുന്‍തൂക്കം നല്‍കിയാണ് ബി.ജെ.പി പ്രകടന പത്രികയിറക്കിയത്. അധികാരം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഏതുവിധേനയും അധികാരം തിരിച്ചുപിടിക്കാന്‍ കച്ചക്കെട്ടി ബി.ജെ.പിയും ഇറങ്ങുന്നതോടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിക്കുക.

chandrika: