എം.പി യുടെ പ്രാദേശികവികസനഫണ്ടുപയോഗിച്ച് താന്‍ മകന്റെ വിവാഹം നടത്തുകയും വീട് നിര്‍മിക്കുകയും ചെയ്തതായി ബി.ജെ.പി എം.പിയുടെ വെളിപ്പെടുത്തല്‍. തെലുങ്കാന എം.പി സോയാറാം ബാപ്പുറാവു പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലാണ് ഇത് തുറന്നുപറഞ്ഞത്. താന്‍ വികസനപ്രവര്‍ത്തനമൊന്നും നടത്തിയിട്ടില്ലെന്നും തന്റെ സത്യസന്ധത കൊണ്ടാണ് ഇത് തുറന്നുപറയുന്നതെന്നുമാണ് ബാപ്പുറാവുവിന്റെ പ്രസംഗത്തിലുള്ളത്. വീഡിയോ വൈറലായതോടെ പ്രതിപക്ഷം രംഗത്തെത്തി. എന്നാല്‍ പാര്‍ട്ടിയിലെ തന്റെ എതിരാളികളാണ് വീഡിയോ പുറത്തുവിട്ടതിന് പിന്നിലെന്നും അങ്ങനെ പറഞ്ഞിട്ടില്ലെന്നുമായി ബാപ്പുറാവു.