വിഷുദിനത്തിൽ വൈദികർക്ക് ബി.ജെ.പിയുടെ വിരുന്ന്

ഈസ്റ്റർ ദിന രാഷ്ട്രീയ നയതന്ത്രം വിഷുവിനും ആവർത്തിച്ച് ബി.ജെ.പി. ആർട്ടി ജില്ലാ അധ്യക്ഷൻ വി.വി രാജേഷിന്റെ വീട്ടിൽ ഒരുക്കിയ വിഷുദിന വിരുന്നിൽ ബി.ജെ.പി യുടെ സംസ്ഥാനത്തെ ചുമതലയുള്ള മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനൊപ്പം ക്ഷണിക്കപ്പെട്ട ക്രൈസ്തവ സഭാംഗങ്ങളും പങ്കെടുത്തു.സിറോ മലങ്കര സഭാ പ്രതിനിധികളായ ഫാദര്‍ വർക്കി ആറ്റുപുറം, ഫാദര്‍ ജോസഫ് വെൺമാനത്ത് എന്നിവരാണ് പ്രഭാത ഭക്ഷണത്തിന് ബി.ജെ.പി നേതാക്കൾക്കൊപ്പം പങ്കെടുത്തത്. സ്നേഹസംഗമങ്ങളുടെ ഉദ്ദേശ്യം വോട്ടുബാങ്ക്് രാഷ്ട്രീയമല്ലെന്നും മുസ്ലിമുകളുടെ വീടുകളും സന്ദർശിക്കുമെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു.

webdesk15:
whatsapp
line