X

സ്ഥാനാർഥി പട്ടികക്ക് പിന്നാലെ തമ്മിലടി: കർണ്ണാടക ബി.ജെ.പി പ്രതിസന്ധിയിൽ

രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടികയും പുറത്തുവിട്ടതോടെ കർണാടക ബിജെപിയിലെ തമ്മിലടി രൂക്ഷമായി . സീറ്റ്‌ നഷ്ടപ്പെട്ട 14 സിറ്റിങ്‌ എംഎൽഎമാരിൽ പലരും നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച്‌ രംഗത്തെത്തി. ഹാവേരി മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ നെഹ്റു ഒലേക്കർ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയുടെ അഴിമതികളുടെ തെളിവുകൾ പുറത്തുവിടുമെന്ന്‌ ഭീഷണിപ്പെടുത്തി. യെദ്യൂരപ്പയുടെ അടുത്ത അനുയായിയായ മുദിഗരെ എംഎൽഎ എം പി കുമാരസ്വാമി ബിജെപിയിൽനിന്ന്‌ രാജിവച്ചു. ഇതിനിടെ, ബിജെപി വിട്ട മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവദിക്ക് പിന്തുണ അറിയിച്ച് ബെലഗവിയിൽ 5000 പേർ ബിജെപിയിൽനിന്ന്‌ രാജിവച്ചു.സീറ്റ്‌ നിഷേധിക്കപ്പെട്ട സിറ്റിങ്‌ എംഎൽഎമാരായ സുകുമാർ ഷെട്ടി, മദൽ വിരുപക്ഷപ്പ, പ്രൊഫ. ലിംഗണ്ണ, സി എം നിംബണ്ണാവർ തുടങ്ങിയവരും അതൃപ്തി അറിയിച്ചുകഴിഞ്ഞു.224ൽ 2 സീറ്റിലേക്ക്‌ ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ബാക്കിയുള്ളത്

webdesk15: