X

കണ്ണൂരില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍

സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യമുമായി ബിജെപി പ്രവര്‍ത്തകര്‍. കണ്ണൂര്‍ അഴീക്കോട്ടെ ജയകൃഷ്ണന്‍ അനുസ്മരണത്തിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്. ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടി പങ്കെടുത്ത റാലിയിലാണ് കൊലവിളി മുദ്രാവാക്യം.

സന്ദീപ് വാര്യര്‍ ബലി ദാനികളെ അപമാനിച്ചയാളാണെന്നും പാര്‍ട്ടിയെ വഞ്ചിച്ചെന്നും മുദ്രാവാക്യത്തില്‍ പറയുന്നു. പാലക്കാട് സന്ദീപ് വാര്യറെ ഇറങ്ങിനടക്കാന്‍ അനുവദിക്കില്ലെന്നും അവിടെ വെച്ച് സന്ദീപ് വാര്യറോട് കണക്കുതീര്‍ത്തോളാമെന്നാണ് മുദ്രാവാക്യത്തില്‍ പറയുന്നു.

അഴീക്കോട്ട് ജയകൃഷ്ണന്‍ അനുസ്മരണത്തിനിടെയാണ് മുദ്രാവാക്യംവിളി.

 

 

webdesk17: