X

രഥയാത്രയ്ക്ക് തടസ്സം നില്‍ക്കുന്നവരുടെ തല രഥത്തിനടിയില്‍ കിടന്ന് ചതഞ്ഞരയും:വിവാദ പ്രസ്ഥാവനയുമായി ബി.ജെ.പി വനിതാ അധ്യക്ഷ

 

കൊല്‍ക്കത്ത: വിവാദപ്രസ്ഥാവനയുമായി ബി.ജെ.പി വനിതാ വിഭാഗം അധ്യക്ഷ. ബി.ജെ.പിയുടെ രഥയാത്രയ്ക്ക് ആര് തടസ്സം നിന്നാലും അവരുടെ തല രഥത്തിന്റെ ചക്രത്തിനടിയില്‍ കിടന്നു ചതഞ്ഞരയുമെന്നാണ് ബി.ജെ.പി വനിതാ വിഭാഗം അധ്യക്ഷയായ ലോക്കറ്റ് ചാറ്റര്‍ജി പറഞ്ഞത്. സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പി രഥയാത്ര സംഘടിപ്പിക്കുന്നതെന്നും ലോക്കറ്റ് ചാറ്റര്‍ജി പറഞ്ഞു. ശനിയാഴ്ച മാള്‍ഡാ ജില്ലയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 5, 6, 7 തീയതികളിലാണ് പശ്ചിമ ബംഗാളില്‍ രഥയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും സഞ്ചരിക്കുന്ന രഥയാത്ര ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഉദ്ഘാടനം ചെയ്യുന്നത്. യാത്രകളുടെ അവസാനം കൊല്‍ക്കത്തയില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും സൂചനയുണ്ട്

chandrika: