പുരുലിയ: രാജ്യത്ത് ഇനി ബി.ജെ.പി അധികാരത്തില്‍ വരില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നോട്ട് നിരോധനവും അഴിമതിയും നടത്തി അവര്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചു. അതിനാല്‍ ഇനിയും ബി.ജെ.പി സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനാവില്ല.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അവര്‍ തകര്‍ത്തു. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെടുത്ത് നാടിനെ ഇല്ലാതാക്കി. ജനവിരുദ്ധ സര്‍ക്കാരിന്റെ പ്രവൃത്തികളില്‍ രാജ്യത്തെ പൗരന്മാര്‍ക്ക് മടുത്തു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനാകില്ല. പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ അവര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ്.