ന്യൂഡല്‍ഹി : കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ബി.ജെ.പിയില്‍ ഉടലെടുത്ത പൊട്ടിത്തെറി കൂടുതല്‍ രൂക്ഷമാകുന്നു.സംസ്ഥാനത്ത് ബി.ജെ.പി അധികാരം നിലനിര്‍ത്തണമെങ്കില്‍ സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റം വേണമെന്നും അല്ലെങ്കില്‍ വരും തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ അടിവേരിളകുമെന്ന വാദവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയത്തോടെയാണ് പാര്‍ട്ടിയില്‍ പ്രശന്ങ്ങള്‍ കൂടുതല്‍ രൂക്ഷമായത്.
രാജസ്ഥാനില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് അശോക് ചൗധരി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തയച്ചു എന്നാണ് ഒടുവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 2018ലെയും 2019ലെയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി വസുന്ധര രാജയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അശോക് പര്‍ണമിയും തല്‍സ്ഥാനങ്ങളില്‍ തുടരുകയാണെങ്കില്‍ പാര്‍ട്ടിയുടെ അതിദയനീയമായിരിക്കുമെന്ന് അശോക് ചൗധരി കത്തില്‍ പറയുന്നു
കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പ് വിലയിരുത്തിയ നേതൃത്വത്തെ ഞെട്ടിക്കുന്നതായിരുന്ന ബൂത്തുതല കണക്കെടുപ്പ്. ഒരു ബൂത്തില്‍ ഒറ്റവോട്ടും പോലും ലഭിക്കാത്ത ബി.ജെ.പിക്ക് ചില ബൂത്തുകളില്‍ ലഭിച്ച വോട്ടാകട്ടെ ഒന്ന്, രണ്ട് എന്നിങ്ങനെ. ഇതിനു പിന്നാലെയാണ് ദേശീയ നേതൃത്വത്തിന് തലവേദന സൃഷ്ടിച്ച് നേതൃമാറ്റം എന്ന ആവശ്യവും സജീവമായി പാര്‍ട്ടിയില്‍ ഉയരുന്നത്.