X
    Categories: CultureNewsViews

പ്രതിപക്ഷ സഖ്യത്തിന് മുന്നില്‍ ബി.ജെ.പി തകര്‍ന്നടിയുമെന്ന് സര്‍വ്വേ

ദില്ലി :ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷം ഒരുമിച്ച് നിന്നാല്‍ ബി.ജെ.പി തകര്‍ന്നടിയുമെന്ന് ഇന്ത്യ ടുഡെ സര്‍വ്വേ. ബി.എസ്.പി, എസ്.പി, ആര്‍.എല്‍.ഡി, കോണ്‍ഗ്രസ് എന്നിവര്‍ ബി.ജെ.പിക്കെതിരായി ഒന്നിച്ചാല്‍ പത്തില്‍ താഴെ സീറ്റുകള്‍ മാത്രമാവും ബി.ജെ.പിക്ക് ലഭിക്കുകയെന്നാണ് സര്‍വ്വേ വിശദമാക്കുന്നത്. കോണ്‍ഗ്രസിനെ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയതിലൂടെ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ചെയ്തത് വലിയ തെറ്റാണെന്നും സര്‍വ്വേ ഫലം വിശദമാക്കുന്നു.

രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യക്തമായി വിലയിരുത്തുന്ന മൂഡ് ഓഫ് നേഷന്റേതാണ് സര്‍വ്വേ. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സഖ്യകക്ഷിയായ അപ്നാ ദളും ചേര്‍ന്ന് 80 ല്‍ 73 സീറ്റുകളും നേടിയിരുന്നു. ഇവര്‍ ചേര്‍ന്നുള്ള വോട്ട് ഷെയര്‍ 43.3 ശതമാനമായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 73 സീറ്റ് എന്നത് അഞ്ച് സീറ്റ് എന്നതിലേക്ക് ചുരുങ്ങുമെന്നും സര്‍വ്വേ പറയുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: