ലക്‌നൗ: ഈ നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യു.പിയില്‍ നിന്ന് ബി.ജെ.പി വിടപറയുമെന്ന് സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി ) അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ഭര്‍.
ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് രാജ്ഭറിന്റെ പ്രസ്താവന. നേരത്തെ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന രാജ്ഭറിന്റെ പാര്‍ട്ടി അടുത്തിടെയാണ് അഖിലേഷ് യാദവിന്റെ എസ്. പിക്കൊപ്പം ചേര്‍ന്നത്.
ആദിത്യനാഥ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന രാജ്ഭറിനെ ബി.ജെ.പി നേതാക്കളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് 2019 ല്‍ പുറത്താക്കിയിരുന്നു. ഇത്തവണ കോണ്‍ഗ്രസ് പോരാട്ടത്തിന്റെ ഭാഗമല്ല. മായാവതിയുടെ ബി.എസ്.പിയുടെ ശ്രദ്ധയില്‍പ്പെടുകപോലുമില്ല, ബി.ജെ.പി ഇത്തവണ യു.പിയില്‍ നിന്ന് വിടപറയും. അതിന്റെ പുറപ്പാട് ആസന്നമായിരിക്കുകയാണ്. മാര്‍ച്ച് 10 ന് രാവിലെ 10 മണിക്ക് രണ്ട് ഗാനങ്ങള്‍ ഞങ്ങള്‍ പ്ലേ ചെയ്യും, മേരെ ആംഗ്‌നേ മേ തുംഹാര ക്യാ കാം ഹേ, ചല്‍ സന്യാസി മന്ദിര്‍ മേം എന്നീ ഗാനങ്ങളാണത്- രാജ്ഭര്‍ പരിഹസിച്ചു.
പിന്നാക്ക ജാതി നേതാവായ രാജ്ഭര്‍ കഴിഞ്ഞ തവണ ജയിച്ച സഹൂരബാദ് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടിയത്.