തിരുവനന്തപുരം: ബിജെപി പുനഃസംഘടനക്കു പിന്നാലെ സംസ്ഥാന നേതാക്കള്‍ക്കിടയിലുള്ള പൊട്ടിത്തെറി മുറുകുന്നു. കൃഷ്ണദാസ് പക്ഷ നേതാക്കള്‍ ബിജെപി ഔദ്യോഗിക വാട്‌സപ്പ് ഗ്രൂപ്പ് വിട്ടു. ചാനല്‍ ചര്‍ച്ചക്കുള്ള ഗ്രൂപ്പില്‍ നിന്നാണ് മുതിര്‍ന്ന നേതാക്കള്‍ ലെഫ്റ്റടിച്ചത്.
പികെ കൃഷ്ണദാസ്, എം. ടി രമേശ്, എ. എന്‍ രാധാകൃഷ്ണന്‍, എം. എസ് കുമാര്‍ എന്നിവരാണ് സ്വയം ഗ്രൂപ്പ് വിട്ടുപുറത്തുപോയത്. പിആര്‍ ശിവശങ്കറിനെ ചാനല്‍ചര്‍ച്ചയ്ക്കുള്ള പാനലില്‍ നിന്ന് കഴിഞ്ഞ ദിവസം ഒഴിവാക്കുകയും തുടര്‍ന്ന് ഇതിനെതിരെ വലിയ പ്രതിഷേധവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു. ശിവശങ്കറിനെ പുറത്താക്കിയത് പ്രസ് റിലീസിലൂടെ അറിയിച്ചതും വിവാദമായിരുന്നു.
ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും മാറ്റിയതിന് പിന്നാലെ നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശോഭ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.