X
    Categories: indiaNews

ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിക്ക് വോട്ട്;ലഖിംപൂരില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടു

ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട വോട്ടെടുപ്പ് സമയത്ത് നാടകീയ സംഭവങ്ങള്‍.ലഖിംപൂര്‍ ഖേരിയിലെ ഒരു ബൂത്തിലെ ഇവിഎമ്മിന്റെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും ബിജെപി സ്ലിപ്പ് വരുന്നതായി പരാതി ഉയര്‍ന്നു.ലഖിംപൂര്‍ ഖേരിയിലെ ഫര്‍ദാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 85-ാം നമ്പര്‍ ബൂത്തിലാണ് സംഭവം.

മോക്ക്‌പോള്‍ സമയത്ത് തന്നെ സംഭവം തിരിച്ചറിഞ്ഞു.തുടര്‍ന്ന് രണ്ട് മണിക്കൂറോളം അവിടെ വോട്ടിംഗ് നിര്‍ത്തിവച്ചു.സംഭവം പുറത്തറിഞ്ഞതോടെ തഹസില്‍ദാര്‍ സദറും സെക്ടര്‍ മജിസ്ട്രേറ്റ് ഡോ.രാകേഷ് വര്‍മയും സ്ഥലത്തെത്തി പുതിയ ഇവിഎം മെഷീനുകള്‍ നല്‍കി. ശേഷം രണ്ടു മണീക്കുറിന് ശേഷമാണ് അവിടം വോട്ടെടുപ്പ് തുടങ്ങിയത്.

ഒമ്പത് ജില്ലകളിലെ 59 മണ്ഡലങ്ങളാണ് ഇന്ന് യുപിയില്‍ നാലാം ഘട്ടമായി വിധിയെഴുതുന്നത്.പിലിഭിത്, ലഖിംപൂര്‍ ഖേരി, സീതാപൂര്‍, ഹര്‍ദോയ്, ഉന്നാവോ, ലക്നൗ, റായ്ബറേലി, ബന്ദ, ഫത്തേപൂര്‍ ജില്ലകളിലായി 624 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

2017ല്‍ ഈ 59 സീറ്റുകളില്‍ 51 ഉം ബി.ജെ.പിയാണ് ജയിച്ചത്. സമാജ്വാദി പാര്‍ട്ടിക്ക് നാലെണ്ണവും ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് മൂന്നെണ്ണവും ലഭിച്ചിരുന്നു. ബി.ജെ.പി സഖ്യകക്ഷി അപ്നാ ദള്‍ ഒരു സീറ്റ് നേടി. ഒക്ടോബര്‍ മൂന്നിന് കര്‍ഷക കൂട്ടക്കുരുതി നടന്ന ലഖിംപൂിലാണ് ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത്. ലക്നൗ കന്റോണ്‍മെന്റ് സീറ്റില്‍ എസ്.പിയുടെ സുരേന്ദ്ര സിങ് ഗാന്ധിയും സംസ്ഥാന നിയമമന്ത്രി ബ്രിജേഷ് പഥകും തമ്മിലാണ് മല്‍സരം. ലക്നൗ ഈസ്റ്റില്‍ ബി.ജെ.പിക്കായി മന്ത്രി അശുതോഷ് ടണ്ടനും എസ്.പിക്കായി ദേശീയ വക്താവ് അനുരാഗ് ബദൗരിയയും ഏറ്റുമുട്ടും. സരോജിനി നഗറില്‍ എന്‍ഫോഴ്സ് ഡയറക്ടറേറ്റ് മുന്‍ ജോയിന്റ് ഡയറക്ടര്‍ രാജേശ്വര് സിങിനെയാണ് ബി.ജെ.പി രംഗത്തിറക്കിയത്.

Test User: