X

ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് പുറത്താക്കി പ്രേമചന്ദ്രന്റെ ബില്ല്

അയ്യപ്പ ഭക്തരുടെ അവകാശം സംരക്ഷിക്കാന്‍ നിയമനിര്‍മാണം വേണമെന്ന് ബിജെപി എംപി മീനാക്ഷീ ലേഖി രംഗത്ത് വന്നപ്പോള്‍ എതിര്‍ അഭിപ്രായവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് . നിലവില്‍ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഇടപെടാനാകിലെന്നാണ്് രാം മാധവിന്റെ നിലപാട്.


അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കണമെന്നും മീനാക്ഷി ലേഖി ഇന്ന് സഭയില്‍ ആവശ്യപ്പെട്ടു. ‘ജയ് അയ്യപ്പാ’ എന്ന് വിളിച്ചാണ് മീനാക്ഷി ലേഖി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ശബരിമലക്ക് പ്രത്യേക പരിഗണന ആവശ്യപ്പെട്ടുള്ള എന്‍ കെ പ്രേമചന്ദ്രന്റെ ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പായിരുന്നു ഈ ആവശ്യം. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ കൊണ്ടുവരുന്ന സ്വകാര്യ ബില്ലിനെ ബിജെപി അനുകൂലിക്കുകയാണോ അല്ലെങ്കില്‍ എതിര്‍ക്കുകയാണോ എന്ന് ഇതുവരെ വ്യക്തമാക്കാതെയുള്ള നിലപാടാണ് കൈകൊണ്ടിരിക്കുന്നത്.


സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്. ഇതില്‍ സുപ്രീംകോടതിയെ പൂര്‍ണമായി മറികടന്ന് ഒരു നടപടി കേന്ദ്രസര്‍ക്കാരിന് സ്വീകരിക്കാനാകില്ല എന്ന നിലപാട് എടുക്കുന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് സമയത്ത് ഭക്തര്‍ക്ക് നല്‍കിയ വാക്ക് വെറും പ്രഹസനമായി മാറുകയാണ്. എന്‍ കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലില്‍ ഇപ്പോള്‍ തല്‍ക്കാലം നിലപാടെടുക്കാനാകില്ല. ആചാരസംരക്ഷണം തന്നെയാണ് ബിജെപിയുടെ ലക്ഷ്യമെന്നും രാം മാധവ് വ്യക്തമാക്കി. ഇതോട് ബി.ജെ.പി യില്‍ തന്നെ ശബരിമല വിഷയത്തിലെ ഇരട്ടത്താപ്പ് പുറത്ത് വന്നിരിക്കുകയാണ്.

Test User: