ന്യൂഡല്‍ഹി: അഴിമതി ആരോപണത്തെ ചൊല്ലി പ്രമുഖ ബിജെപി നേതാക്കള്‍ തമ്മില്‍ ട്വിറ്ററില്‍ വാക്ക് പോര്. അരവിന്ദ് കെജ്‌രിവാള്‍, ലാലു പ്രസാദ് യാദവ് തുടങ്ങിയ രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ അഴിമതി ആരോപണത്തിലെ ബിജെപി നിലപാടിലെ വൈരുധ്യമാണ് ട്വിറ്ററില്‍ നേതാക്കളുടെ ഏറ്റുമുട്ടലോടെ പുറത്തായത്. ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹയും ബീഹാറില്‍നിന്നുള്ള ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയും തമ്മിലാണ് ട്വിറ്ററില്‍ ഏറ്റുമുട്ടില്‍ തുടരുന്നത്.
എതിരാളികള്‍ക്കെതിരെ ബിജെപി നടത്തുന്ന വിലകുറിഞ്ഞ രാഷ്ട്രീയ നീക്കത്തെ ചോല്ലിയാണ് നേതാക്കള്‍ തമ്മില്‍ ട്വിറ്റര്‍ പോര് നടന്നത്. കെജ്‌രിവാളിനും ലാലുവിനും എതിരായി ബിജെപി നേതാക്കള്‍ ഉന്നയിച്ച അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ശത്രുഘ്നന്‍ സിന്‍ഹ ട്വിറ്ററിലൂടെ നിലപാട് വ്യക്തമാക്കിയതാണ് ഏറ്റുമുട്ടലിന് കാരണമായത്.
കെജ്രിവാള്‍, ലാലുപ്രസാദ് യാദവ് തുടങ്ങിയ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ബിജെപി നേതാക്കള്‍ നടത്തുന്നത് വിലകുറിഞ്ഞ രാഷ്ട്രീയമാണ. ഇത്തരം ചെളിവാരിയെറിയല്‍ നിര്‍ത്തണം. ഇത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയുണ്ടാക്കാന്‍ മാത്രമെ ഉപകരിക്കൂ. ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇനി അത് തുടരരുത്,് ശത്രുഘന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ ശത്രുഘന്‍ സിന്‍ഹയുടെ നിലപാടിനെതിരെ ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി ആഞ്ഞടിക്കുകയായിരു്ന്നു. ട്വിറ്ററിലൂടെ തന്നെ സിന്‍ഹക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയ മോദി, എംപിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നുവരെ ആവശ്യപ്പെട്ടു.